കൊച്ചി: ലെയോ പതിനാലാമന്‍ മാർപാപ്പയുടെ ആദ്യ ചാക്രികലേഖനമായ മാഞ്ഞിഫിക്ക ഹുമാനിത്താസിന്റെ പിഒസിയുടെ ഔദ്യോഗിക മലയാളം പരിഭാഷ (മഹത്തായ മനുഷ്യരാശി) പ്രകാശനം ചെയ്തു. പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ പ്രകാശനം നിർവഹിച്ചു.
നിർമിതബുദ്ധിയുടെ കാലഘട്ടത്തില്‍ ലെയോ മാർപാപ്പയുടെ ക്രിയാത്മകമായ ഇടപെടലാണ് ഈ ചാക്രികലേഖനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകാശനത്തോടനുബന്ധിച്ചു നടന്ന പഠനശിബിരത്തില്‍ ചാക്രികലേഖനം വിവര്‍ത്തനം ചെയ്ത ഫാ. ഡോ. ജേക്കബ് പ്രസാദ്, പ്രഫ. കെ.എം. ഫ്രാന്‍സിസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. തോമസ് തറയില്‍, കെസിബിസി ജാഗ്രതാ കമ്മീഷന് സെക്രട്ടറി ഫാ. ആന്റണി ലാസര്‍, കെസിഎംഎസ് പ്രസിഡന്റ് ഫാ. ജോബി കൊച്ചുമുട്ടം, കെസിഎംഎസ് സെക്രട്ടറി സിസ്റ്റർ പ്രകാശ, പിഒസി പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ടോണി കോഴിമണ്ണില്‍ എന്നിവർ പ്രസംഗിച്ചു.